കോഴിക്കോട്: ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരണമടഞ്ഞു. രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (28) ആണ് മരിച്ചത്.
ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെയാണ് അപകടം. മെഡിക്കല്‍ കോളജില്‍നിന്നും ഫറോക്ക് വഴി മണ്ണൂരിലേക്കു പോകുന്ന ഒരു സ്വകാര്യ ബസാണ് ബൈക്കുമായി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറുവണ്ണൂരിലെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസം മറികടക്കാന്‍ കൊളത്തറയില്‍ നിന്ന് ചേരുന്ന റോഡിലൂടെ അതിവേഗതയില്‍ സ്വകാര്യബസ് വന്നതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാമനാട്ടുകരയില്‍ ബസ് അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചിരുന്നു.